- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി
സമൂഹത്തിലെ വത്യസ്ത ചിന്താധാരായിലുള്ളവർ യാത്രയെ സ്വീകരിക്കാൻ അണിനിരന്നു. വൈകിട്ട് നാല് മണിക്ക് താനൂരിൽ എത്തിയ യാത്രക്ക് താനൂർ ജങ്ഷനിലാണ് സ്വീകരണമൊരുക്കിയത്.
താനൂർ: മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നും തുടങ്ങി ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുന്ന മലബാർ സമര അനുസ്മരണ യാത്രക്ക് താനൂരിൽ സ്വീകരണം നൽകി. സ്വാതന്ത്ര്യ സമരത്തിന് നിർണായക പങ്ക് വഹിച്ച താനൂരിന്റെ മണ്ണിൽ യാത്രയെത്തിയത് നാട്ടുകാർക്ക് നവ്യനുഭൂതിയായിമാറി.
സമൂഹത്തിലെ വത്യസ്ത ചിന്താധാരായിലുള്ളവർ യാത്രയെ സ്വീകരിക്കാൻ അണിനിരന്നു. വൈകിട്ട് നാല് മണിക്ക് താനൂരിൽ എത്തിയ യാത്രക്ക് താനൂർ ജങ്ഷനിലാണ് സ്വീകരണമൊരുക്കിയത്. സ്വീകരണ ചടങ്ങ് മുതിർന്ന പത്ര പ്രവർത്തകനും മലബാർ സമര അനുസ്മരണ സമിതി സംസ്ഥാന ജോ: കൺവീനറുമായ കെ പി ഒ റഹ്‌മത്തുല്ല ഉദ്ഘാടനം ചെയ്തു താനൂരിലെ സ്വതന്ത്ര സമര പോരാളി ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദർ സാഹിബിന്റെ പൗത്രനും പോഗ്രാം കമ്മിറ്റി ചെയർമാനുമായ കുഞ്ഞിക്കാദർ അധ്യക്ഷത വഹിച്ചു.
എ പി മുഹമ്മദ് ശരീഫ്, പ്രഫസർ വി പി ബാബു, ഹംസു മേപ്പുറത്ത് (എൻസിപി ), സുലൈമാൻ മീനടത്തൂർ (പിഡിപി) കെ കുഞ്ഞിമുഹമ്മദ് ( പിഎഫ്ഐ ), എൻ പി അഷ്‌റഫ് (എസ്ഡിപിഐ ), സി മുഹമ്മദ് ബഷീർ(വ്യാപാരി വ്യവസായി ഏകോപന സമിതി) പി വി ശുകൂർ (വെൽഫെയർപാർട്ടി ), ടി വി ഉമ്മർക്കോയ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പോഗ്രാം കൺവീനർ എം മൊയ്തീൻ കുട്ടി സ്വാഗതവും ജാഥാ ക്യാപ്റ്റൻ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വാരിയൻകുന്നന്റെയും മലബാർ സമര ചരിത്രങ്ങളുടെയും പുസ്തക വണ്ടിയും ബ്രിട്ടീഷുകാർക്കെതിരേ മലബാറിലെ മാപ്പിള പോരാളികളുടെ പോരാട്ടവീര്യത്തിന്റെ ചരിത്രാവിഷ്കാരം അതിജീവന കലാ സമിതിയുടെ ചോര പൂത്ത പടനിലങ്ങൾ എന്ന നാടകവും ചടങ്ങിൽ അവതരിപ്പിച്ചു, കോരിത്തരിപ്പിക്കുന്ന പാട്ട് വണ്ടിയിലെ പടപാട്ടുകൾ ചടങ്ങിന് കൊഴുപ്പേകി.
RELATED STORIES
ഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMT