Districts

ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 8 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച്ച നാടിന് സമര്‍പ്പിക്കും

ഏഴ് വിദ്യാലയങ്ങള്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ വീതമാണ് ചെലവഴിച്ചത്.

ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 8 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച്ച നാടിന് സമര്‍പ്പിക്കും
X

കോഴിക്കോട്: നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച 8 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച്ച നാടിന് സമര്‍പ്പിക്കും. അഞ്ചു വിദ്യാലയങ്ങളിലെ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനവും 9 വിദ്യാലയങ്ങളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകിട്ട് 3.30ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും. കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. സ്‌കൂള്‍ തല പരിപാടിയില്‍ ശിലാഫലകങ്ങളുടെ അനാച്ഛാദനവും ശിലാസ്ഥാപനവും എംഎല്‍എമാര്‍ നിര്‍വഹിക്കും.

ഏഴ് വിദ്യാലയങ്ങള്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ വീതമാണ് ചെലവഴിച്ചത്. ഒരു വിദ്യാലയം പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്. കിഫ്ബി പദ്ധതിയില്‍ ഒരു കോടി രൂപ വീതം ചെലവഴിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 9 വിദ്യാലയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും 5 വിദ്യാലയങ്ങളിലെ നവീകരിച്ച ലാബിന്റെയും ഒരു വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ജിഎച്ച്എസ്എസ് ചെറുവാടി, ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂര്‍, ജിവിഎച്ച്എസ്എസ് അത്തോളി, ജിജിഎച്ച്എസ്എസ് കൊയിലാണ്ടി, ജിഎച്ച്എസ്എസ് കോക്കല്ലൂര്‍, ജിവിഎച്ച്എസ്എസ് പയ്യോളി, ജിഎച്ച്എസ്എസ് പൂനൂര്‍ എന്നിവയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍. ജിഎംജെബിഎസ് അഴിയൂര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്.

ആര്‍ഇസിജിഎച്ച്എസ്എസ് ചാത്തമംഗലം, ജിഎച്ച്എസ്എസ് പുതുപ്പാടി, ജിഎച്ച്എസ്എസ് പയിമ്പ്ര, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് കുറ്റ്യാടി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനവും ജിഎച്ച്എസ്എസ് കല്ലാച്ചിയിലെ നവീകരിച്ച ലൈബ്രറിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

ജിഎച്ച്എസ്എസ് ആവളകുട്ടോത്ത്, ജിയുപിഎസ് ഉണ്ണികുളം, ജിവിഎച്ച്എസ്എസ് കിണാശ്ശേരി, ജിബിഎച്ച്എസ്എസ് പറയഞ്ചേരി, ജിയുപിഎസ് നടുവട്ടം, ജിയുപിഎസ് മണാശ്ശേരി, ജിഎച്ച്എസ്എസ് ചോറോട്, ജിഎച്ച്എസ്എസ് അഴിയൂര്‍, ജിഎസ്എച്ച്എസ്എസ് മേപ്പയില്‍ എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Next Story

RELATED STORIES

Share it