Districts

ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം

സ്‌ക്കൂളിലെ മലയാള വിഭാഗം മേധാവിയായി ചുമതലയേറ്റ കഥാകൃത്ത് ശശികുമാര്‍ സോപാനത്തിനെ നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പൊന്നാടയണിയിച്ചു.

ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം
X

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്‌ക്കൂളിലെ നവീകരിച്ച ഐടി ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് നിര്‍വ്വഹിച്ചു. സ്‌ക്കൂളിലെ മലയാള വിഭാഗം മേധാവിയായി ചുമതലയേറ്റ അദ്ദേഹത്തെ നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പൊന്നാടയണിയിച്ചു.

മക്കരപ്പറമ്പ് സ്വദേശിയായ ശശികുമാര്‍ സോപാനത്ത് അധ്യാപകന്‍, കഥാകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ദേയനാണ്. ആനുകാലികങ്ങളിലുള്‍പ്പെടെ നിരവധി രചനകള്‍ നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന് 2015ലെ ഭാരതീയ ദലിത് സാഹിത്യ അക്കാദമി, ഡോ. അംബേദ്കര്‍ സാഹിത്യശ്രീ നാഷണല്‍ അവാര്‍ഡ്, ആലപ്പുഴ നവോത്ഥാന സംസ്‌കൃതി കഥാശേഷം പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അമ്മത്തൊട്ടില്‍, കഥയോരം കഥകള്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങളാണ്. വര്‍ഷങ്ങളുടെ അധ്യാപന പാരമ്പര്യമുള്ള അദ്ദേഹത്തിന്റെ സേവനം സ്ഥാപനത്തിന് മുതല്‍ കൂട്ടാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

സ്‌ക്കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ മൊമന്റോ സമര്‍പ്പിച്ചു. വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ സദസ്സിനെ അഭിസംബോധന ചെയ്തു. പുതുതായി ചാര്‍ജ്ജെടുത്ത അധ്യാപിക അധ്യാപകന്‍മാരെ സദസ്സിന് പരിചയപ്പെടുത്തി. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് സ്വാഗതവും മുന്‍ സ്‌ക്കൂള്‍ മാനേജര്‍ കുഞ്ഞാലന്‍ കുട്ടി നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it