Districts

ട്രാഫിക്ക് പോലിസിനു സൗജന്യ സണ്‍ഗ്ലാസ് വിതരണം ചെയ്തു

എകെഒഎ ജില്ലാ വൈസ് പ്രസിഡന്റ് എച്ച് വിദ്യാഭൂഷണ്‍, ഏരിയ സെക്രട്ടറി നിസാര്‍ അനുഗ്രഹ, ജില്ലാ എക്‌സിക്യുട്ടിവ് അംഗം നൗഷാദ് ഐമാക്‌സ് എന്നിവര്‍ സംബന്ധിച്ചു.

ട്രാഫിക്ക് പോലിസിനു സൗജന്യ സണ്‍ഗ്ലാസ് വിതരണം ചെയ്തു
X

കായംകുളം: ആള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായംകുളം ട്രാഫിക് പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള സൗജന്യ സണ്‍ ഗ്ലാസ് വിതരണം കായംകുളം ട്രാഫിക് എസ്‌ഐ രാജേന്ദ്രന്‍ നിര്‍വഹിച്ചു. വളരെ പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗമെന്ന നിലയില്‍ ട്രാഫിക് പോലിസുകാര്‍ക്കു വേണ്ടി എകെഒഎ നടത്തിയ വേറിട്ട സഹായം ഏറെ അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എകെഒഎ ജില്ലാ വൈസ് പ്രസിഡന്റ് എച്ച് വിദ്യാഭൂഷണ്‍, ഏരിയ സെക്രട്ടറി നിസാര്‍ അനുഗ്രഹ, ജില്ലാ എക്‌സിക്യുട്ടിവ് അംഗം നൗഷാദ് ഐമാക്‌സ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it