Districts

സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി

സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ആദ്യ ഫോണുകള്‍ ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു അധ്യാപകര്‍ക്കു കൈമാറി.

സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി
X

കോഴിക്കോട്: പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച ഫോണുകള്‍, ടാബ് ലറ്റുകള്‍ എന്നിവ സൗജന്യമായി റിപ്പയര്‍ ചെയ്ത് വിദ്യഭ്യാസ വകുപ്പു വഴി വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്ന സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ആദ്യ ഫോണുകള്‍ ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു അധ്യാപകര്‍ക്കു കൈമാറി.

കുന്ദമംഗലം എച്ച്എസ്എസ് ഹെഡ് മാസ്റ്റര്‍ പി പ്രേമരാജന്‍, കാരന്തൂര്‍ എസ്ജിഎംഎഎല്‍പി സ്‌ക്കൂള്‍ ഹെഡ് മിസ്ട്രസ് ജിഎസ് റോഷ്മ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഫോണുകള്‍ ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടം, കണക്‌ററഡ് ഇനീഷ്യേറ്റീവ്, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, എന്നിവ സംയുക്തമായി മൈജിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

സ്മാര്‍ട്ട് ചാലഞ്ച് കോര്‍ഡിനേറ്റര്‍ യുപി ഏകനാഥന്‍, പ്രമോദ് മണ്ണടത്ത്, മൈജി സര്‍വീസ് ഇന്‍ ചാര്‍ജ്ജ് ഡോ. മുഹമ്മദ് ഷാഫി, അബി എസ്, രാജേഷ് എ എന്നിവര്‍ പങ്കെടുത്തു. പൊറ്റമ്മല്‍ മൈ ജി ഷോറൂമിനു മുന്‍വശത്തും കലക്ടറേറ്റിനു മുന്‍വശത്തുമുള്ള കലക്ഷന്‍ പോയിന്റുകളില്‍ ജൂലൈ മൂന്നു വരെ സ്മാര്‍ട്ട് ഫോണുകളും ടാബ് ലറ്റുകളും സ്വീകരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it