Districts

മൽസ്യബന്ധനം കഴിഞ്ഞ് തിരിച്ച ഫൈബർ വള്ളത്തിന് വേണ്ടി തിരച്ചിൽ തുടരുന്നു

19, 20 വയസ്സുള്ള 2 പേരാണ് വള്ളത്തിലുള്ളത്

മൽസ്യബന്ധനം കഴിഞ്ഞ് തിരിച്ച ഫൈബർ വള്ളത്തിന് വേണ്ടി തിരച്ചിൽ തുടരുന്നു
X

പരപ്പനങ്ങാടി: മത്സ്യ ബന്ധനം കഴിഞ്ഞ് മീനുമായി ഹാർബറിലേക്ക് തിരിച്ച ഫൈബർ വള്ളം കാണാത്തതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് കൂട്ടായി ഭാഗത്തിന് നേരെ നിന്ന് ജൗഹർ എന്ന വലിയ വള്ളത്തിൽ നിന്നും മീൻ മറിച്ചുകയറ്റി താനൂർ ഹാർബറിലേക്ക്‌ പോയ ചെറിയ ഫൈബർ വള്ളമാണ് കാണാതായത്.

മീൻ മറിച്ച് കൊടുത്ത ജൗഹർ വള്ളം കരയിലെത്തിയിട്ടും മീൻ കയറ്റിവന്ന വള്ളം എത്താത്തതാണ് ആശങ്കക്കിടയാക്കുന്നത്. പൊന്നാനിയിൽ നിന്നും ഫിഷറീസ് ബോട്ട് തിരച്ചിലിന് പുറപ്പെട്ടിട്ടുണ്ട്. 19, 20 വയസ്സുള്ള 2 പേരാണ് വള്ളത്തിലുള്ളത്.

Next Story

RELATED STORIES

Share it