Districts

കൊവിഡ് പ്രതിരോധരീതി അശാസ്ത്രീയം: വ്യാപാരികളെ തകർക്കുന്ന നടപടികൾക്കെതിരേ എസ്ഡിപിഐ നിൽപ്പ് സമരം

ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിപ്പാലത്ത് നിൽപ്പ് സമരം നടത്തി

കൊവിഡ് പ്രതിരോധരീതി അശാസ്ത്രീയം: വ്യാപാരികളെ തകർക്കുന്ന നടപടികൾക്കെതിരേ എസ്ഡിപിഐ നിൽപ്പ് സമരം
X

മാഹി: കൊവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ നിർദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ നിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് ഐക്യദാർഢ്യം അറിയിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിപ്പാലത്ത് നിൽപ്പ് സമരം നടത്തി. സമരത്തിന് മേഖല കമ്മിറ്റി അംഗം ഹൈദർ അലി നേതൃത്വം നൽകി. മൻസൂർ, അഷ്‌റഫ്‌, റനീഷ്, ഫാറൂഖ്, മുഹമ്മദ്‌ ഷാബിൽ, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it