Districts

ദുരിതത്തിലായ കപ്പ കർഷകർക്ക് കൈതാങ്ങായി എസ്ഡിപിഐ

കപ്പ കർഷകരിൽ നിന്നും പണം നൽകി വാങ്ങി സൗജന്യമായി വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു.

ദുരിതത്തിലായ കപ്പ കർഷകർക്ക് കൈതാങ്ങായി എസ്ഡിപിഐ
X

ചെറുകാവ്: ലോക്ക്ഡൗണും മഴക്കെടുതിയും മൂലം ദുരിതത്തിലായ കപ്പ കർഷകർക്ക് തെകതാങ്ങായി എസ്ഡിപിഐ ചെറുകാവ് പഞ്ചായത്ത് കമ്മറ്റി. വിൽക്കാൻ കഴിയാതെ നശിച്ചു പോകാൻ സാധ്യതയുണ്ടായിരുന്ന കപ്പ കർഷകരിൽ നിന്നും പണം നൽകി വാങ്ങി സൗജന്യമായി വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു.

പറവൂർ, പെരിയമ്പലം, കല്ലുങ്ങൽ ,മിനി എസ്റ്റേറ്റ്, പുത്തുപാടം, പൂച്ചാൽ, ആലുങ്ങൽ തുടങ്ങിയ വിവിധ ഇടങ്ങിൽ വിതരണം നടന്നു. എൻപി റഷീദ്, ഷാഫി , മുസ്തഫ അടമ്പൻ, നൗഷാദ്, ജവാദ് തുടങ്ങിയവർ നേതൃതം നൽകി.

Next Story

RELATED STORIES

Share it