Districts

മൂവാറ്റുപുഴ അഷറഫ് മൗലവിക്കെതിരേ വിദ്വേഷ പ്രചാരണം എസ്ഡിപിഐ പരാതി നല്‍കി

മതസ്പര്‍ദ്ധ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരം വിദ്വേഷ പോസ്റ്റുകള്‍ ഉയരുന്നുണ്ട്.

മൂവാറ്റുപുഴ അഷറഫ് മൗലവിക്കെതിരേ വിദ്വേഷ പ്രചാരണം എസ്ഡിപിഐ പരാതി നല്‍കി
X

മലപ്പുറം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരേ എസ്ഡിപിഐ പരാതി നല്‍കി. എസ്ഡിപിഐ മംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെതിരേ തിരൂര്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവിയുടെ ഫോട്ടോ സഹിതം അങ്ങേയറ്റം വിഷലിപ്തമായ രീതിയില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ വധിക്കുമെന്ന ഭീഷണികള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

മതസ്പര്‍ദ്ധ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരം വിദ്വേഷ പോസ്റ്റുകള്‍ ഉയരുന്നുണ്ട്. സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോകുന്ന സമൂഹത്തില്‍ അഷറഫ് മൗലവിയെ അപകീര്‍ത്തിപ്പെടുത്തി കലാപം സൃഷ്ടിക്കുന്നതിനായാണ് ബിജെപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഷയത്തില്‍ തക്കതായ നടപടി എടുക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പാലക്കാട് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിക്കെതിരേ വ്യാപകമായി വിദ്വേഷപ്രചാരണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Next Story

RELATED STORIES

Share it