Districts

എസ്ഡിപിഐ ഇയ്യങ്കോട് പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ഇയ്യങ്കോട് രണ്ടാം വാർഡ് പരിധിയിലുള്ള 500 വീടുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്.

എസ്ഡിപിഐ ഇയ്യങ്കോട് പ്രദേശത്ത്  പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
X

കോഴിക്കോട്: ലോക് ഡൗൺ പശ്ചാത്തലത്തിൽ എസ്ഡിപിഐ ഇയ്യങ്കോട് ബ്രാഞ്ച് കമ്മിറ്റി 500 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി പെരുന്നാളിന് വിഭവ സഹായ പദ്ധതിയായ പച്ചക്കറി കിറ്റ് വിതരണം ഇയ്യങ്കോട് മഹല്ല് ഖജാൻജി തറോലക്കണ്ടി അബ്ദുല്ല ഹാജി കിറ്റ് വിതരണ വളണ്ടിയർ നൗഷാദ് കോറോത്തിന് നൽകി ഉദ്ഘാടനം ചെയ്തു.

ഇയ്യങ്കോട് രണ്ടാം വാർഡ് പരിധിയിലുള്ള 500 വീടുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. നേരത്തെ പ്രയാസമനുഭവിക്കുന്ന 60 കുടുംബങ്ങളിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. ലോക് ഡൗൺ കാലയളവ് പ്രദേശത്തെ ജനങ്ങൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കിയും സാമ്പത്തിക സഹായം നൽകിയും സാമ്പത്തിക വായ്പ പദ്ധതി നടപ്പിലാക്കിയും എസ്ഡിപിഐ ദുരിതകാലത്ത് ജനങ്ങളോടോപ്പം നിന്നു പ്രവർത്തിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അഡ്വ. ഇകെ മുഹമ്മദലി, ഷൗക്കത്ത് മുറിച്ചാണ്ടി, നാസർ സിഎച്ഛ്, ഇസ്മയിൽ മൂഡോറ, ഷൗക്കത്ത് നട്ടകരാം വീട്ടിൽ, സലീം പൊയിൽ, മുഹമ്മദ് ഇയ്യങ്കോട് കണ്ടി, മഠത്തിൽ അജിനാസ്, ഷഫീഖ് തയുള്ളതിൽ, നൗഷാദ് കോറോത്ത്, ബഷീർ തെക്കുമ്പാട്ട്‌ എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it