Districts

മാട്ടൂല്‍ സൗത്തില്‍ സുരക്ഷിത നടപ്പാതയൊരുക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍

താഴ്ന്ന പ്രദേശമായ ഇവിടെ നൂറ് മീറ്ററോളം ദൂരത്തില്‍ പഴയ നടപ്പാതയുണ്ട്. എന്നാല്‍ ശേഷിക്കുന്ന ഭാഗത്ത് മഴക്കാലമായാല്‍ മുട്ടോളം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക പതിവാണ്.

മാട്ടൂല്‍ സൗത്തില്‍ സുരക്ഷിത നടപ്പാതയൊരുക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍
X

മാട്ടൂല്‍: കനത്ത വെള്ളക്കെട്ട് മൂലം ജനജീവിതം ദുരിതത്തിലായ പ്രദേശത്ത് നടപ്പാതയൊരുക്കി എസ്ഡിപിഐ പ്രവര്‍ത്തകര്‍. മാട്ടൂല്‍ സൗത്ത് എംആര്‍യുപി നഴ്‌സറി സ്‌കൂള്‍ പരിസരത്താണ് ജനകീയ ശ്രമദാനത്തിലൂടെ സൗത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാത നിര്‍മിച്ചത്.

താഴ്ന്ന പ്രദേശമായ ഇവിടെ നൂറ് മീറ്ററോളം ദൂരത്തില്‍ പഴയ നടപ്പാതയുണ്ട്. എന്നാല്‍ ശേഷിക്കുന്ന ഭാഗത്ത് മഴക്കാലമായാല്‍ മുട്ടോളം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക പതിവാണ്. മാലിന്യം കലര്‍ന്ന വെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനവും ഇല്ല.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദിനേന നിരവധി പേര്‍ സഞ്ചരിക്കുന്ന ഇവിടെ മഴക്കാലത്ത് യാത്രാക്ലേശം രൂക്ഷമാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമദാനവുമായി മുന്നിട്ടിറങ്ങുകയായിരുന്നു. കനത്ത മഴ വകവയ്ക്കാതെ ചാക്കുകളില്‍ മണല്‍ നിറച്ച്, കല്ലുകള്‍ കൊണ്ട് പാര്‍ശ്വഭിത്തി കെട്ടി പ്രദേശവാസികളുടെ സഹകരണത്തോടെ ചുരുങ്ങിയ മണിക്കൂര്‍ കൊണ്ട് യാഥാര്‍ത്ഥ്യമായത് സുരക്ഷിതവും സുന്ദരവുമായ നടപ്പാത. പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരായ ടി ടി വി ഹാഷിം, എം ഉനൈസ്, പി അഫ്‌സല്‍, കെ സലാം, ബി ജാഫര്‍, കെ ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it