Districts

പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം: പദ്ധതി നിര്‍ദ്ദേശം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം

കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചു.

പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം:  പദ്ധതി നിര്‍ദ്ദേശം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം
X

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചു. ഡിപിആര്‍ അടക്കമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷന്‍, വടകര നഗരസഭ എന്നിവിടങ്ങളാണ് പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

കലക്ട്രേറ്റില്‍ നടന്ന് യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. മൊയ്തീന്‍കുട്ടി, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ കെ ശ്രീലത, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി പ്രഫ. പി ടി അബ്ദുല്‍ ലത്തീഫ്, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it