Districts

പെരിന്തല്‍മണ്ണയിലെ ആദ്യ വനിതാ എഎസ്പിയായി രീഷ്മ രമേശന്‍ ചുമതലയേറ്റു

2016ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 144ാം റാങ്ക് നേടിയ ഇവര്‍ തുടര്‍ന്ന് ഹൈദരാബാദ് നാഷണല്‍ പോലിസ് അക്കാദമിയില്‍നിന്ന് ഐപിഎസ് പരിശീലനവുംനേടി.

പെരിന്തല്‍മണ്ണയിലെ ആദ്യ വനിതാ എഎസ്പിയായി രീഷ്മ രമേശന്‍ ചുമതലയേറ്റു
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പോലിസ് സബ്ഡിവിഷനിലെ ആദ്യ വനിതാ അസി. സൂപ്രണ്ട് ഓഫ് പോലിസ്(എഎസ്പി) ആയി രീഷ്മ രമേശന്‍ ചുമതലയേറ്റു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെയും ചുമതലയുണ്ട് ഇവര്‍ക്ക്. തലശ്ശേരി കതിരൂര്‍ സ്വദേശിനിയാണ് ഈ 27 കാരി.

2017 ഐപിഎസ് ബാച്ചുകാരിയായ രീഷ്മയുടെ ആദ്യനിയമനമാണ് പെരിന്തല്‍മണ്ണയില്‍. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഫിസാറ്റ്) യില്‍നിന്ന് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. 2016ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 144ാം റാങ്ക് നേടിയ ഇവര്‍ തുടര്‍ന്ന് ഹൈദരാബാദ് നാഷണല്‍ പോലിസ് അക്കാദമിയില്‍നിന്ന് ഐപിഎസ് പരിശീലനവുംനേടി.

തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് വിരമിച്ച ഡോ. രമേശന്റെയും കൂത്തുപറമ്പ് ഇഎസ്‌ഐ ആശുപത്രിയിലെ ഡോ. രോഹിണിയുടെയും മകളാണ്. ഡോ. രശ്മിയാണ് സഹോദരി.

Next Story

RELATED STORIES

Share it