പൗരന്‍മാരുടെ സ്വകാര്യത ചോര്‍ത്തുന്ന പെഗാസസ് ഭരണഘടനാ വിരുദ്ധം; എസ്ഡിപിഐ പ്രക്ഷോഭം സംഘടിപ്പിച്ചു
ഭരണകൂടങ്ങൾക്ക് അവർ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനുമുള്ള ആയുധമാണ് പെഗാസസ് എന്ന് അതിന്റെ നിർമാതാക്കളുടെ വാദത്തിൽ നിന്നു തന്നെ വ്യക്തമാണ്.

പാലക്കാട്: പൗരന്‍മാരുടെ സ്വകാര്യത ചോര്‍ത്തുന്ന പെഗാസസ് ഭരണഘടനാ വിരുദ്ധം അതിൽ പ്രധാനമന്ത്രി രാജിവെക്കുക എന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് മുനിസിപ്പൽ കമ്മിറ്റി ഒലവക്കോട് ജങ്ഷനിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു.
ഭരണകൂടങ്ങൾക്ക് അവർ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനുമുള്ള ആയുധമാണ് പെഗാസസ് എന്ന് അതിന്റെ നിർമാതാക്കളുടെ വാദത്തിൽ നിന്നു തന്നെ വ്യക്തമാണ്. അടിസ്ഥാനപരമായി പൗരന്മാരെയും തങ്ങൾക്കു ഭീഷണിയോ വെല്ലുവിളിയോ ഉയർത്തുന്നവരെയും പിന്തുടരാന്‍ ഭരണകൂടങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ ചാരവൃത്തി മാർഗ്ഗം മാത്രമാണ് പെഗാസസ് കൊണ്ടു ലക്ഷ്യമിടുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്.
ഇത്തരം ചാര പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തകര്‍ക്കുകമാത്രമല്ല, ഒരു രാജ്യത്തെതന്നെ നശിപ്പിക്കാനും ഇതു ധാരാളം മതിയെന്നും അതോടൊപ്പം ഭരണഘടന വിരുദ്ധമായ ഈ പ്രവർത്തിക്കു കൂട്ടു നിന്ന പ്രധാനമന്ത്രി രാജിവെക്കണമെന്നും പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത എസ്ഡിപിഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTഇറാഖി 'വിപ്ലവ കവി' മുസഫര്‍ അല്‍ നവാബ് നിര്യാതനായി
21 May 2022 6:17 PM GMTകുരങ്ങുപനി: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് രോഗബാധ
21 May 2022 5:27 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTഭോപാലിലെ ജമ മസ്ജിദില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍
21 May 2022 5:02 PM GMTപ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMT