Districts

പണിതീരാത്ത വീട്ടില്‍ ആളനക്കം; പോലിസെത്തി പരിശോധിച്ചപ്പോള്‍ ചാരായ വാറ്റ്

പോലിസ് 20 ലിറ്റര്‍ വാഷും പ്രഷര്‍ കുക്കറുമടങ്ങിയ വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.

പണിതീരാത്ത വീട്ടില്‍ ആളനക്കം;  പോലിസെത്തി പരിശോധിച്ചപ്പോള്‍ ചാരായ വാറ്റ്
X

പരപ്പനങ്ങാടി: പണിതീരാത്ത വീട്ടില്‍ പോലിസെത്തി പരിശോധിച്ചപ്പോള്‍ ചാരായ വാറ്റ്. കുപ്പിവളവ് പാടത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ ആളനക്കം കണ്ട് പരിസരവാസി പോലിസിനെ അറിയിക്കുകയായിരുന്നു.

പരപ്പനങ്ങാടി എഎസ്‌ഐയുടെ നേതൃത്വത്തില്‍ എത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ ചാരായം വാറ്റുന്നത് ശ്രദ്ധയില്‍ പെട്ടത്. പോലിസ് 20 ലിറ്റര്‍ വാഷും പ്രഷര്‍ കുക്കറുമടങ്ങിയ വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.

Next Story

RELATED STORIES

Share it