Districts

വട്ടി പലിശക്കെതിരെ പൊതുപ്രവര്‍ത്തകര്‍; 13ന് ഇരകളുടെ സംഗമം

സാമ്പത്തിക ചൂഷണത്തിനെതിരെ രൂപം കൊണ്ട ജനകീയ ഐക്യനിരയുടെ ചെയര്‍മാനായി നിയാസ് പുളിക്കലത്തിനെയും കണ്‍വീനറായി വ്യാപാരി നേതാവ് എം വി മുഹമ്മദലിയേയും തിരഞ്ഞെടുത്തു.

വട്ടി പലിശക്കെതിരെ പൊതുപ്രവര്‍ത്തകര്‍;  13ന് ഇരകളുടെ സംഗമം
X
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും പരിസരങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന വട്ടി പലിശക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമെതിരേ നാട്ടുകാര്‍ ജനകീയ പ്രതിരോധ വേദിക് രൂപം നല്‍കി. കേരള സിഡ്‌കൊ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് സംഗമം ഉദ്ഘാടനം ചെയ്തു. പി ജഗനിവാസന്‍ അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ 13 ന് ഇരകളുടെ സംഗമം വിളിച്ചു ചേര്‍ത്ത് അഭിപാഷകരുടെയും പോലിസ് മേധാവികളുടെയും സാനിധ്യത്തില്‍ നിയമവിരുദ്ധ പലിശക്കെതിരെ ബോധവത്ക്കരണത്തോടപ്പം പരിഹാരം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ അദാലത്ത് നടത്താനും തീരുമാനിച്ചു.

കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഉപാധ്യക്ഷന്‍ പി കെ ബാലന്‍ മാസ്റ്റര്‍, നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ദേവന്‍ ആലുങ്ങല്‍, സിപിഎം എല്‍സി സെക്രട്ടറി കെ ജയചന്ദ്രന്‍, ബിജെപി മണ്ഡലം കാര്യദര്‍ശി വത്സരാജ്, സിപിഐ ബ്രാഞ്ച് സെക്രട്ടറി സി പി സക്കരിയ, വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറി മുഹമ്മദ് കോയ, ഐഎന്‍എല്‍ മണ്ഡലം അധ്യക്ഷന്‍ സെയ്തുമുഹമ്മദ് തേനത്ത്, പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സക്കീര്‍ പരപ്പനങ്ങാടി, ജമാഅത്തെ ഇസ് ലാമി ഏരിയ പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍സിപ്പല്‍ പ്രസിഡന്റ് എം വി മുഹമ്മദലി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഗോപാലകൃഷ്ണന്‍, നൗഫല്‍ വേളക്കാട്, എം എച്ച് കോയ, ഉണ്ണികൃഷ്ണന്‍ (ഇടത് പക്ഷ ജനതദള്‍ ) മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍, അശ്‌റഫ് ശിഫ, ഷറഫു, തുളസീദാസ് സംസാരിച്ചു.

സാമ്പത്തിക ചൂഷണത്തിനെതിരെ രൂപം കൊണ്ട ജനകീയ ഐക്യനിരയുടെ ചെയര്‍മാനായി നിയാസ് പുളിക്കലത്തിനെയും കണ്‍വീനറായി വ്യാപാരി നേതാവ് എം വി മുഹമ്മദലിയേയും തിരഞ്ഞെടുത്തു. സഹ ഭാരവാഹികളായി വിവിധ പാര്‍ട്ടി നേതാക്കളായ ഗോപാലകൃഷ്ണന്‍, സക്കീര്‍ പരപ്പനങ്ങാടി, സെയ്തുമുഹമ്മദ്, (വൈസ് ചെയര്‍മാന്‍മാര്‍), വത്സരാജ്, പി കെ അബൂബക്കര്‍ ഹാജി, കെ കെ ജയചന്ദ്രന്‍(ജോ: കണ്‍വീനര്‍മാര്‍), പി കെ ബാലന്‍ മാസ്റ്റര്‍(ട്രഷര്‍), മുനവ്വറലി, സെയ്താലി (ക്ലമ്പ് ഇന്‍ചാര്‍ജ് ), എ ജയപ്രകാശ് (സോഷ്യല്‍ മീഡിയ ലീഡര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it