Districts

ഇതര സംസ്ഥാന യാത്ര: യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിര്‍ദേശം

ഇതര സംസ്ഥാന യാത്ര ചെയ്യാന്‍ ഉദേശിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്.

ഇതര സംസ്ഥാന യാത്ര: യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിര്‍ദേശം
X

കോഴിക്കോട്: ഇതര സംസ്ഥാന യാത്രകള്‍ക്കായുള്ള സര്‍ക്കാര്‍ മാര്‍​ഗനിര്‍ദേശ പ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നിര്‍ദേശം. ബസ്, ട്രെയിന്‍, വിമാനം എന്നിവ വഴി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളില്ലെന്നു കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള സാഹചര്യത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതര സംസ്ഥാന യാത്ര ചെയ്യാന്‍ ഉദേശിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടോ എന്നും കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്നും രേഖപ്പെടുത്തേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കാണിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവർക്ക്, അത് നിഷേധിക്കാതിരിക്കാന്‍ അതത് മെഡിക്കല്‍ ഓഫിസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.


Next Story

RELATED STORIES

Share it