Districts

വൃക്ക നല്‍കി അമ്മ കൂടെ നിന്നിട്ടും നിഖിലിന്റെ ജീവന്‍ രക്ഷിക്കാനിയില്ല

ശസ്ത്രക്രിയക്കും തുടര്‍ചികില്‍സക്കുമുള്ള ധനസഹായം നാട്ടുകാരും ബന്ധുക്കളും സന്നദ്ധ സംഘടനകളും നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വൃക്ക നല്‍കി അമ്മ കൂടെ നിന്നിട്ടും നിഖിലിന്റെ ജീവന്‍ രക്ഷിക്കാനിയില്ല
X

മാളഃ അമ്മ വൃക്ക നല്‍കുകയും നാട്ടുകാരും ബന്ധുക്കളും ധനസഹായവും നല്‍കിയെങ്കിലും നിഖിലിന്റെ ജീവന്‍ രക്ഷിനായില്ല. വള്ളിവട്ടം ചരന്തന്‍ വീട്ടില്‍ ചന്ദ്രഹാസന്‍ മിനി ദമ്പതികളുടെ മൂത്ത മകന്‍ നിഖിലി(20) ന് കുട്ടിക്കാലത്ത് വൃക്ക രോഗം ബാധിച്ചിരുന്നു. മരുന്നുകളിലൂടെ ഭേദമാക്കാമെന്ന് ചികില്‍സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വൃക്ക മാറ്റി വെക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഇതേ തുര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ അമ്മ വൃക്ക നല്‍കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെങ്കിലും നിഖിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയക്കും തുടര്‍ചികില്‍സക്കുമുള്ള ധനസഹായം നാട്ടുകാരും ബന്ധുക്കളും സന്നദ്ധ സംഘടനകളും നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. സഹോദരന്‍ അഖില്‍.

Next Story

RELATED STORIES

Share it