സി എം റസാഖ് ഹാജി നിര്യാതനായി
തിരൂര് ഭൂപണയ ബാങ്ക് ഡയറക്ടര്, മംഗലം സര്വീസ് സഹകരണ ബാങ്ക് ഡയറക്ടറായും, പ്രസിഡന്റായും ദീര്ഘകാലം സേവനം ചെയ്തിട്ടുണ്ട്. തവന്നൂര് മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു.

മലപ്പുറം: മംഗലം ഗ്രാമപ്പഞ്ചായത്ത് മുന് പ്രസിഡന്റും, മംഗലം മുസ്ലിം റീലീഫ് കമ്മിറ്റി സ്ഥാപക നേതാവും സെക്രട്ടറിയുമായിരുന്ന സി എം റസാഖ് ഹാജി നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 ന് മംഗലം ജുമാഅത്ത് പള്ളി ഖബര്സ്ഥാനില്.
മംഗലം മഹല്ല് കമ്മിറ്റി, മംഗലം എംഇഎസ് കമ്മിറ്റി തുടങ്ങി നിരവധി കൂട്ടായ്മകളുടെ ഭാരവാഹിയായിരുന്നു. തിരൂര് ഭൂപണയ ബാങ്ക് ഡയറക്ടര്, മംഗലം സര്വീസ് സഹകരണ ബാങ്ക് ഡയറക്ടറായും, പ്രസിഡന്റായും ദീര്ഘകാലം സേവനം ചെയ്തിട്ടുണ്ട്. തവന്നൂര് മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു.
പരേതനായ രാമനാലുക്കല് കുഞ്ഞാപ്പു ഹാജിയുടെ മകള് മെഹറുന്നിസ ഹജ്ജുമ്മയാണ് ഭാര്യ. ഹസന് അനീഷ് (കോണ്ട്രാക്ടര്, മംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി ), ഹസന് അനൂപ് (ബിസിനസ്-ബാംഗ്ളൂര്)എന്നിവര് മക്കളാണ്. ജനതാദള് (എസ് ) സംസ്ഥാന ഖജാഞ്ചി ആര് മുഹമ്മദ് ഷാ ഭാര്യാ സഹോദരനാണ്.
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള് റദ്ദാക്കി; കോട്ടയം റൂട്ടില് ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൂന്ന് പേര്...
19 May 2022 7:24 PM GMT