Districts

ധാർമികതയിൽ അടിയുറച്ച നിലപാടാകണം മാധ്യമ പ്രവർത്തനം എൻ പി ചെക്കുട്ടി

നടുവണ്ണൂരിൽ ഐആർഎംയു (ഇന്ത്യൻ റിപോർട്ടേഴ്സ് & മീഡിയ പേഴ്സൺൻസ് യൂനിയൻ) ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാർമികതയിൽ അടിയുറച്ച നിലപാടാകണം മാധ്യമ പ്രവർത്തനം എൻ പി ചെക്കുട്ടി
X

കോഴിക്കോട്: ധാർമികതയിൽ അടിയുറച്ച നിലപാടും സത്യസന്ധമായ റിപോർട്ടിങ്ങും നിങ്ങളെ തകർത്തേക്കാമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും നീരീക്ഷകനുമായ എൻ പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. ഇതിന് ഉദാഹരണമാണ് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെന്നും അദ്ദേഹം പറഞ്ഞു.

നടുവണ്ണൂരിൽ ഐആർഎംയു (ഇന്ത്യൻ റിപോർട്ടേഴ്സ് & മീഡിയ പേഴ്സൺൻസ് യൂനിയൻ) ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവരാജ് കന്നട്ടി അധ്യക്ഷത വഹിച്ചു. എൻ വി ബാലകൃഷ്ണൻ മോഡറേറ്ററായി. കെ പി അഷറഫ്, ഉസ്മാൻ അഞ്ചു കുന്ന്, ഇല്ലത്ത് പ്രകാശൻ, യു ടി ബാബു, ദീപേഷ് ബാബു എന്നിവർ സംസാരിച്ചു. എൻ പി അനുരൂപ് സ്വാഗതവും രാഗേഷ് ഐക്കൺ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it