Districts

മലപ്പുറം ജില്ലയില്‍ 3,085 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതിനിടെ ജില്ലക്ക് ആശ്വാസമായി 1,758 പേര്‍ ഞായറാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ 3,085 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ഞായറാഴ്ച 3,085 പേര്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 30.46 ആണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ലയില്‍ വൈറസ് വ്യാപനത്തിന്റെ തോത് ഉയരാന്‍ പ്രധാന കാരണം. ഞായറാഴ്ച വൈറസ്ബാധിതരായവരില്‍ 2,895 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച രോഗബാധയുണ്ടായി. 147 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.

അതിനിടെ ജില്ലക്ക് ആശ്വാസമായി 1,758 പേര്‍ ഞായറാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ പേരെ കൊവിഡ് മുക്തരാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത് ജില്ലയിലെ ആരോഗ്യ മേഖലയുടേയും കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും വിജയമാണ്. ഇതോടെ വിദഗ്ധ ചികിൽസക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 1,35,622 പേരായി.

56,609 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 37,944 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,055 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 201 പേരും 311 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 684 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

Next Story

RELATED STORIES

Share it