മലപ്പുറം ജില്ലയില്‍ ശനിയാഴ്ച്ച 973 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് 641 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായത്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ശനിയാഴ്ച്ച 973 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 903 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ഇന്ന് 641 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായത്. 18,521 പേര്‍ ഇതുവരെ കൊവിഡ് പ്രത്യേക ചികിൽസയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
42,100 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 5,694 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 486 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,752 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,77,258 സാംപിളുകളില്‍ 7,962 സാംപിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 108 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്‍...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര്‍ ബസുകള്‍ പൊളിക്കുന്നു;...
19 May 2022 4:06 PM GMT