പരപ്പനങ്ങാടിയില് മദ്യവേട്ട;17.5 ലിറ്റര് മദ്യവുമായി ഒരാള് എക്സൈസ് പിടിയില്

പരപ്പനങ്ങാടി:ബൈക്കില് വില്പ്പനയ്ക്കായി 17.5 ലിറ്റര് മദ്യം കടത്തിയ പരപ്പനങ്ങാടി സ്വദേശി പിടിയില്. പരപ്പനങ്ങാടി അട്ടക്കുളങ്ങര സ്വദേശി പുന്നപ്പാടം വീട്ടില് അബ്ദുള് ഖാദറാണ് പരപ്പനങ്ങാടി റേഞ്ച് എക്സൈസിന്റെയും മലപ്പുറം എക്സൈസ് ഇന്റലിജന്സ് വിഭാഗത്തിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്.
പരപ്പനങ്ങാടി ഭാഗത്ത് വ്യാപകമായി മദ്യം വില്പന നടത്തുന്നതായി പരാതി ഉയര്ന്നിരുന്നു.പ്രതി അബ്ദുള് ഖാദര് പാറയില് റോഡില് വെച്ച് ബൈക്കില് മദ്യം എത്തിച്ച് ആവശ്യക്കാരെ കാത്തിരിക്കുമ്പോഴാണ് പ്രീവന്റീവ് ഓഫിസര് ബിജുവിന്റെ നേതൃത്വത്തിലുളള എക്സൈസ് സംഘത്തിന്റെ പിടിയിലായത്.പ്രീവന്റീവ് ഓഫിസര് ലതീഷ്, വനിതാ സിവില് എക്സൈസ് ഓഫിസര് സിന്ധു പട്ടേരി വീട്ടില്, ലിഷ,സിവില് എക്സൈസ് ഓഫിസര് അരുണ്, ഡ്രൈവര് അബ്ദുറഹിമാന് എന്നിവരുള്പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി ജെഎഫ്സിഎം കോടതിയില് ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലില് റിമാന്ഡ് ചെയ്തു.
RELATED STORIES
സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTകുരങ്ങുപനി: ബല്ജിയത്തില് രോഗികള്ക്ക് 21 ദിവസത്തെ നിര്ബന്ധിത...
22 May 2022 6:27 PM GMTപ്രതിഷേധം ഫലിച്ചു: ദമംഗംഗ പര് താപി നര്മ്മദ ലിങ്ക് പദ്ധതി കേന്ദ്ര...
22 May 2022 5:53 PM GMTഅനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
22 May 2022 5:42 PM GMTരാജ്യത്ത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള് സ്ഥിരീകരിച്ചു
22 May 2022 5:05 PM GMT