Districts

കോഴിക്കോട് ജില്ലയില്‍ 2151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സമ്പര്‍ക്കം വഴി 2129 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയില്‍ 2151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

‌കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2151 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2129 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14960 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 1531 പേര്‍ കൂടി രോഗമുക്തി നേടി. 14.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 18526 കോഴിക്കോട് സ്വദേശികളാണ് ചികിൽസയിലുള്ളത്. പുതുതായി വന്ന 3205 പേർ ഉൾപ്പടെ 44447 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 718976 പേർ നിരീക്ഷണം പൂർത്തിയാക്കി.

Next Story

RELATED STORIES

Share it