Districts

കോട്ടയം ജില്ലയിൽ 1043 പേർക്ക് കൊവിഡ്; 1558 പേർക്ക് രോഗമുക്തി

രോഗം ബാധിച്ചവരിൽ 466 പുരുഷൻമാരും 441 സ്ത്രീകളും 136 കുട്ടികളും ഉൾപ്പെടുന്നു.

കോട്ടയം ജില്ലയിൽ 1043 പേർക്ക് കൊവിഡ്; 1558 പേർക്ക് രോഗമുക്തി
X

കോട്ടയം: ജില്ലയിൽ 1043 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1031 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 1558 പേർ രോഗമുക്തരായി. പുതിയതായി 6193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 466 പുരുഷൻമാരും 441 സ്ത്രീകളും 136 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 7790 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 280364 പേർ കൊവിഡ് ബാധിതരായി. 269956 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51488 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it