ഭൂമിക്കു വേണ്ടി മനുഷ്യ ജീവൻ വെന്തുമരിക്കുന്നതാണ് രാജ്യം നേടിയ പുരോഗതി: കെ കെ റൈഹാനത്ത് ടീച്ചർ
ഭൂമിക്കു വേണ്ടി ദരിദ്രരും കൃഷിയിടങ്ങളിൽ കർഷകരും ദുരഭിമാനത്തിൻ്റെ പേരിൽ പിന്നാക്കക്കാരും പശുവിൻ്റെ പേരിൽ മുസ്ലിംകളും പിടഞ്ഞു വീണ് മരിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യ.

പത്തനംതിട്ട: ഒരു തുണ്ട് ഭൂമിക്കുവേണ്ടി മനുഷ്യ ജീവൻ വെന്തുമരിക്കുന്നതാണ് രാജ്യം നേടിയ പുരോഗതിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ കെ റൈഹാനത്ത് ടീച്ചർ അഭിപ്രായപ്പെട്ടു. 'അതിജീവനത്തിൻ്റ പെൺകരുത്ത്' എന്ന പേരിൽ വിമൺ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 2021 ലെത്തിയിട്ടും ഭൂമിക്കു വേണ്ടി ദരിദ്രരും കൃഷിയിടങ്ങളിൽ കർഷകരും ദുരഭിമാനത്തിൻ്റെ പേരിൽ പിന്നാക്കക്കാരും പശുവിൻ്റെ പേരിൽ മുസ്ലിംകളും പിടഞ്ഞു വീണ് മരിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വലിയ സ്വപ്നമായിരുന്നു രാജ്യ ശിൽപ്പികൾക്കുണ്ടായിരുന്നത്. നിയമനിർമ്മാണത്തിലും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിച്ച നിലപാടിലും നാമത് കണ്ടതാണ്. പക്ഷേ ഇന്ന് രാജ്യം ഭരിക്കുന്നവർ എല്ലാം തച്ചുതകർത്തു കഴിഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി ജീവൻ നൽകിയവരുടെ പിൻതലമുറക്കാരും പകലന്തിയോളം പാടത്ത് പണിയെടുത്തവരും നിലനിൽപ്പിനായി നടുറോഡിൽ കിടന്നുറങ്ങിയും നെഞ്ചു പൊട്ടി മുദ്രാവാക്യം വിളിച്ചും പ്രതിഷേധിക്കേണ്ട ഗതികേടിലാണ്. പിന്നാക്കക്കാരുടെ ഉന്നമനത്തിനും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുമാണ് മുന്നോട്ടുള്ള യാത്രയിൽ പെൺകരുത്ത് ഉപയോഗിക്കേണ്ടതെന്നും റൈഹാനത്ത് ടീച്ചർ ആവശ്യപ്പെട്ടു.
വിമൺ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ഷൈലജ എസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫിയ പന്തളം സ്വാഗതം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത്, ജനറൽ സെക്രട്ടറി താജുദീൻ നി രണം, ഖജാഞ്ചി റിയാഷ് കുമ്മണ്ണൂർ, നാഷണൽ വിമൺസ് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് അനീഷാ ഷാജി എന്നിവർ സംസാരിച്ചു. ജില്ലയിൽ മൽസരിച്ച വനിതാ സ്ഥാനാർത്ഥികൾ അനുഭവങ്ങൾ പങ്കുവച്ചു. ഖജാഞ്ചി ഷീജ രാജൻ നന്ദി പറഞ്ഞു.
RELATED STORIES
യുപി പാര്‍ലമെന്റില്‍ വാക്പോര്: മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്ന്...
26 May 2022 5:55 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTപാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതിഷേധ മാര്‍ച്ച് ഇസ്...
26 May 2022 5:10 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMT