Latest News

മാപ്പു പറഞ്ഞ് ഇന്‍ഡിഗോ; റദ്ദാക്കിയ സര്‍വീസിന്റെ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കും

മാപ്പു പറഞ്ഞ് ഇന്‍ഡിഗോ; റദ്ദാക്കിയ സര്‍വീസിന്റെ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കും
X

ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ മാപ്പു പറഞ്ഞ് ഇന്‍ഡിഗോ വിമാന അധികൃതര്‍. കാന്‍സല്‍ ചെയ്തതും റീഷെഡ്യൂള്‍ ചെയ്തതുമായ സര്‍വീസുകളുടെ തുകയാണ് ഇന്‍ഡിഗോ തിരിച്ചു നല്‍കുക. ഡിസംബര്‍ അഞ്ച് മുതല്‍ പതിനഞ്ചു വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണമാണ് യാത്രക്കാര്‍ക്ക് മടക്കിനല്‍കുക.

എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്ന യാത്രക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു മാത്രം എഴുനൂറോളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങള്‍ വൈകി. കുറച്ചു ദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബര്‍ ഒന്നു മുതലാണ് നടപ്പായത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് ഇന്‍ഡിഗോ പറയുന്നത്. കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചും മറ്റും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

Next Story

RELATED STORIES

Share it