Districts

കണ്ണൂർ ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി.

കണ്ണൂർ ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; 281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂർ: ജില്ലയില്‍ 303 പേര്‍ക്ക് വ്യാഴാഴ്ച്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി. ഇവരില്‍ 438 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11661 ആയി. കൊവിഡ് ബാധിച്ച് മരിച്ച 70 പേര്‍ ഉള്‍പ്പെടെ 171 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5892 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4935 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it