Districts

കണ്ണൂർ ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,81,188 ആയി.

കണ്ണൂർ ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 25) 884 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.96%.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 181188 ആയി. ഇവരില്‍ 1041 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 173724 ആയി. 1021 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4910 പേര്‍ ചികിൽസയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4124 പേര്‍ വീടുകളിലും ബാക്കി 786 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിൽസയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24752 പേരാണ്. ഇതില്‍ 23964 പേര്‍ വീടുകളിലും 788 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 1454643 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1453837 എണ്ണത്തിന്റെ ഫലം വന്നു. 806 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it