കമ്പളക്കാട് വെടിവെപ്പ്: കുറ്റവാളികളെ പിടി കൂടണം; എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി
വണ്ടിയാമ്പറ്റയിലെ ദുരൂഹ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാൾക്ക് പരിക്കേറ്റതും ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്
BY ABH2 Dec 2021 10:39 AM GMT

X
ABH2 Dec 2021 10:39 AM GMT
കല്‍പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റ വെടിവയ്പ്പിൽ തോക്കിന്റെ ഉറവിടം കണ്ടത്തുക,ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
വണ്ടിയാമ്പറ്റയിലെ ദുരൂഹ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാൾക്ക് പരിക്കേറ്റതും ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഇത് വയനാടിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ട്ടിക്കുമെന്നും പാർട്ടി വയനാട് ജില്ലാ ട്രഷറർ പി ആർ കൃഷ്ണൻകുട്ടി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ വൈസ് പ്രസിഡന്റ് ടി നാസർ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ കമ്മിറ്റി അംഗം എൻ ഹംസ,കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌കർ മില്ലുമുക്ക്, ഷബീർ, മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story
RELATED STORIES
വെള്ളക്കെട്ടില് കെഎസ്ആര്ടിസി ബസ് ഓടിച്ച സംഭവം: ഡ്രൈവറെ സര്വീസില്...
17 May 2022 2:15 PM GMTഗ്യാന്വാപി മസ്ജിദ്: താന് വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട...
17 May 2022 2:14 PM GMTപ്ലാസ്റ്റിക് സര്ജറിയെ തുടര്ന്ന് നടി മരിച്ചു
17 May 2022 1:55 PM GMTചെറുവത്തൂരിലെ കിണര് വെള്ളത്തില് ഷിഗെല്ല സാന്നിധ്യം കണ്ടെത്തി
17 May 2022 1:47 PM GMTഗ്യാന്വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില് എസ്ഡിപിഐ...
17 May 2022 1:43 PM GMTഎല്ലാ ആശുപത്രികളിലും ആഴ്ചയില് ഒരു ദിവസം കാന്സര് പ്രാരംഭ പരിശോധനാ...
17 May 2022 1:41 PM GMT