കെ റെയില്‍:ആദ്യ സമരകേന്ദ്രമായ കോഴിക്കോട് കാട്ടിലപ്പീടികയില്‍ വിശദീകരണവുമായി സിപിഎം സെമിനാര്‍
കോഴിക്കോട് കാട്ടിലപ്പീടികയില്‍ കെ റെയിലിനെതിരായ സമരം 458ആം ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് സമരപ്പന്തലിനോട് ചേര്‍ന്ന് സിപിഎം സെമിനാര്‍ സംഘടിപ്പിച്ചത്

കോഴിക്കോട്: കെ റെയിലിനെതിരേ സംസ്ഥാനത്ത് ആദ്യം സമരം തുടങ്ങിയ കോഴിക്കോട് കാട്ടിലപ്പീടികയില്‍ വിശദീകരണവുമായി സിപിഎം സെമിനാര്‍.'കെ റെയില്‍ നേരും നുണയും' എന്ന പേരിലുള്ള പരിപാടി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് കാട്ടിലപ്പീടികയില്‍ കെ റെയിലിനെതിരായ സമരം 458ആം ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് സമരപ്പന്തലിനോട് ചേര്‍ന്ന് സിപിഎം സെമിനാര്‍ സംഘടിപ്പിച്ചത്.
തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയിലിന് സമാന്തരമാണ് സില്‍വര്‍ ലൈന്‍. കെ റെയിലിനെതിരേ സമരകേന്ദ്രങ്ങളില്‍ സംസാരിക്കാനെത്തുന്നവര്‍ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടെ നല്‍കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു എന്തുകൊണ്ട് ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ സമരം ചെയ്യുന്നില്ലെന്ന് തോമസ് ഐസക് ചോദിച്ചു.
കെ റെയിലിനെതിരേ യുഡിഎഫ് പ്രചാരണവും സമരവും ശക്തിപ്പെടുത്തുന്നതിനിടെയാണ് വിശദീകരണ യോഗവുമായി സിപിഎമ്മും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്.സിപിഎം കോഴിക്കോട് ജില്ലാസമ്മേളനം ആരംഭിക്കുന്ന ജനുവരി 10ന് മേധ പട്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കാട്ടിലപീടികയിലെ സമര പന്തലിലെത്തും. അതിനിടെയാണ് കെ റെയിലെന്തിന് എന്ന വിശദീകരണവുമായി് സിപിഎം നേതാക്കള്‍ രംഗത്തെത്തുന്നത്.
RELATED STORIES
ക്രിസ്ത്യന് തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയില്
19 May 2022 5:44 AM GMTപാലക്കാടുനിന്ന് കാണാതായ രണ്ട് പോലിസുകാര് മരിച്ച നിലയില്
19 May 2022 5:37 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTമൂന്നാറില് കാര് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആന്ധ്ര സ്വദേശിയായ...
19 May 2022 5:16 AM GMTകനത്ത മഴ; കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള് വെളളത്തില്...
19 May 2022 5:16 AM GMT