Districts

ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു

18 ഏരിയ സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 320 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധികള്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനേയും കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുമുള്ള ചര്‍ച്ച ആരംഭിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു
X

പെരിന്തല്‍മണ്ണ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു. പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ റംല അധ്യക്ഷയായി. സ്വാഗത സംഘം ചെയര്‍മാന്‍ എം മുഹമ്മദ് സലിം സ്വാഗതം പറഞ്ഞു. ഇ സിന്ധു രക്തസാക്ഷി പ്രമേയവും, നിഷി അനില്‍ രാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സുചിത്ര പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഇ കെ ആയിഷ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കെ റംല ഇ സിന്ധു, കെ ലക്ഷ്മി, പി പി സുഹ്‌റാബി, റിയ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ഇന്ദിര കണ്‍വീനറായുള്ള പ്രമേയ കമ്മറ്റിയേയും, എം പി ജമീല കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. 18 ഏരിയ സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 320 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധികള്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനേയും കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുമുള്ള ചര്‍ച്ച ആരംഭിച്ചു. വൈകീട്ട് നടന്ന സെഷനില്‍ ദേശീയത പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫ.എം എം നാരായണന്‍ പ്രഭാഷണം നടത്തി. ശനിയാഴ്ചയും സമ്മേളനം തുടരും. പുതിയ ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും ശനിയാഴ്ച നടക്കും.

Next Story

RELATED STORIES

Share it