Districts

യോഗി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ യോഗ്യതയില്ല: ഐഎന്‍എല്‍

യോഗി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ യോഗ്യതയില്ല: ഐഎന്‍എല്‍
X

മാള: കടുത്ത പൗരാവകാശ ലംഘനവും സ്ത്രീകള്‍ക്കും ദലിത് ന്യൂനപക്ഷങ്ങള്‍ക്കും നേരെ ക്രൂരമായ അക്രമങ്ങളും നടക്കുന്ന യുപിയില്‍ യോഗി സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. യുപിയില്‍ ബലാത്സംഗത്തിനിരയായി ദലിത് സ്ത്രീ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ കവാടത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് യുപി സര്‍ക്കാര്‍ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൗരന്‍മാര്‍ക്ക് ഭരണഘടനാപരമയ സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന യു പി സര്‍ക്കാരിനെ പിരിച്ചു വിടേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. യോഗി സര്‍ക്കാര്‍ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഐഎന്‍എല്‍ ചാലക്കുടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സാബു സുല്‍ത്താന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നാഷണല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീര്‍ കുന്നത്തേരി, സ്വപ്‌ന പ്രിനീസ്, തമീമ സാബു, നഫീസത്തുല്‍ മിസ്രിയ, മനോജ് ഹുസൈന്‍, റിയാസ് മാള, അഷ്‌റഫ് വൈപ്പിന്‍ കാട്ടില്‍, നാസര്‍ കസാലി പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it