Districts

പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു ആക്രമണത്തിൽ മകന് പരിക്ക്

പുഴക്കാട്ടിരി മണ്ണുകുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചക്ക് ശേഷമാണ് സുലൈഖയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മ കൊല്ലപ്പെട്ടത്.

പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു ആക്രമണത്തിൽ മകന് പരിക്ക്
X

പെരിന്തൽമണ്ണ: പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുറ്റിക്കാട്ടിൽ കുഞ്ഞിമൊയ്തീൻ എന്നയാൾ പെരിന്തൽമണ്ണ പോലിസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പുഴക്കാട്ടിരി മണ്ണുകുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചക്ക് ശേഷമാണ് സുലൈഖയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീൻ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഭാര്യയെ വെട്ടിയതിന് ശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലിസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ നാട്ടുകാർ ഉടൻ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീൻ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകൻ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീൻ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ല. കൊളത്തൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ പുഴക്കാട്ടിരി മണ്ണും കുളത്താണ് നാടിനെ നടുക്കിയ സംഭവം.

Next Story

RELATED STORIES

Share it