യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അന്നമനട പാലിശ്ശേരി പ്ലാശ്ശേരി വീട്ടില്‍ പരേതനായ തിലകന്റെ മകന്‍ പ്രജീഷ് (37) നെയാണ് ഇന്നലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മാള: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട പാലിശ്ശേരി പ്ലാശ്ശേരി വീട്ടില്‍ പരേതനായ തിലകന്റെ മകന്‍ പ്രജീഷ് (37) നെയാണ് ഇന്നലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ െ്രെഡവറായ ജ്യേഷ്ടന്‍ പ്രതിഷ് പുലര്‍ച്ചെ എയര്‍പോര്‍ട്ടിലേക്ക് ഓട്ടം പോയി 8.30 ഓടെ വീട്ടിലെത്തിയപ്പോള്‍ യുവാവ് വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് ജ്യേഷ്ടന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി 2.30 ഓടെ തിരികെ എത്തിയപ്പോഴാണ് പ്രജീഷ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

ഇതേസമയം ഇവരുടെ മാതാവ് ജോലിക്ക് പോയിരിക്കയായിരുന്നു. മാനസിക പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലിസ് നല്‍കുന്ന സൂചന. മാള പോലിസ് മേല്‍നടപടി സ്വീകരിച്ചു.
RELATED STORIES

Share it
Top