ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മുൻ ശാന്തി പിടിയിൽ
അടുത്ത ദിവസം തിരുവാഭരണങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
BY ABH16 Aug 2020 2:19 PM GMT

X
ABH16 Aug 2020 2:19 PM GMT
തൃശൂർ: മാള പുത്തൻചിറ മാണിയംകാവ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മുൻ ശാന്തി പിടിയിലായി. പുത്തൻചിറ സ്വദേശി അജിത്ത് (20) ആണ് പിടിയിലായത്. മാണിയംകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ആയ മാല, കൈപ്പത്തി, ചന്ദ്രക്കല എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്.
മോഷണ വിവരം അറിഞ്ഞതിനെ തുടർന്ന് മാള പോലിസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസം തിരുവാഭരണങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്നാണ് ഇന്ന് മുൻ ശാന്തിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. മാള സബ്ബ് ഇൻസ്പെക്ടർ വി സജിൻ ശശിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT