സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടിയ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
2018 ല്‍ ഈ സംഘത്തില്‍ അപ്റൈസര്‍, അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഒഴിവകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്നായി 75 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്

തൃശൂര്‍:സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം തട്ടിയ കേസില്‍ മുന്‍ കോണ്‍ഗ്രസ് തോവ് അറസ്റ്റില്‍.തൃശൂര്‍ പാവറട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് താലൂക്ക് റൂറല്‍ ഹൗസിങ് സഹകരണ സംഘത്തിന്റെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷാജഹാന് പെരുവല്ലൂരിനെയാണ് പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തത്.
2018 ല്‍ ഈ സംഘത്തില്‍ അപ്റൈസര്‍, അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഒഴിവകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വിവിധ ഉദ്യോഗാര്‍ഥികളില്‍ നിന്നായി 75 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്.ഉദ്യോഗാര്‍ഥികളെ വിശ്വാസത്തില്‍ എടുക്കാനായി പരീക്ഷയും,അഭിമുഖവും നടത്തുകയും തിരഞ്ഞെടുത്തവര്‍ക്ക് വ്യാജ നിയമന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ വാണിയമ്പാടിയില്‍ നിന്നാണ് പാവറട്ടി എസ്എച്ച്ഒ എംകെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്.
കാെവിഡ് കാലഘട്ടമായതിനാല്‍ വീട്ടിലിരുന്നു ജോലി എന്ന നിലയില്‍ ആദ്യ ശമ്പളം ഉദ്യോഗാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയിരുന്നു. തുടര്‍ന്ന് ജോലിക്കായി പറഞ്ഞുറപ്പിച്ച തുക മുഴുവന്‍ ഷാജഹാന് കയ്പ്പറ്റുകയും ചെയ്തു. പിന്നീട് ശമ്പളം ലഭിക്കാതെ ആയതോടെ കബളിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഉദ്യോഗാര്‍ഥികള്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
RELATED STORIES
വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMTമതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്ക്കെതിരെ ക്രിസ്ത്യന്‍...
23 May 2022 11:41 AM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ...
23 May 2022 11:33 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം
23 May 2022 11:28 AM GMTവിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
23 May 2022 11:21 AM GMT