മഴ മാറിയെങ്കിലും വെള്ളക്കെട്ട് ദുരിതത്തില്‍ കര്‍ഷകര്‍
തുടര്‍ച്ചയായി മഴ പെയ്താല്‍ ഇനിയും നാശമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നെടുവ വില്ലേജിലെ നിലവില്‍ വെള്ളമൊഴുകുന്ന തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയുള്ള തോട് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞത് നവീകരണം നടത്താത്തതും പായലും കുളവാഴയും മറ്റു മാലിന്യങ്ങള്‍ നിറഞ്ഞതും ഒഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്.

പരപ്പനങ്ങാടി: തുടര്‍ച്ചയായുണ്ടായ കനത്ത മഴ ശമിച്ചെങ്കിലും കാര്‍ഷിക മേഖലകളില്‍ നിന്നും വെള്ളക്കെട്ട് ഒഴിവാകാത്തത് കര്‍ഷകര്‍ക്കും വീട്ടുകാര്‍ക്കും ദുരിതമാകുന്നു. നെടുവ വില്ലേജിലെ കാര്‍ഷിക മേഖലകളായ മധുരം കാട്, മുങ്ങാത്തം കുണ്ട് ,ഇല്ലിക്കല്‍, പത്തായ ചിറ, എരഞ്ഞിപ്പുഴത്തറ, എന്നിവിടങ്ങളിലെ കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്. കൊഴുകുമ്മല്‍ സുബ്രഹ്മണ്യന്‍, പുന്നക്കലൊടി ചന്ദ്രന്‍ ,ചെറുമണ്ണില്‍ രാമന്‍ ,മുങ്ങാത്തം തറ സുബ്രഹ്മണ്യന്‍ എന്നിവരുടെ വാഴകൃഷിയിടത്തിലും മുങ്ങാത്തം കുണ്ടില്‍ സുബ്രഹ്മണ്യന്റെ ദിവസങ്ങള്‍ കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമായ വെണ്ട, പയര്‍ കൃഷിയിടത്തിലുമാണ് ദിവസങ്ങളായി വെള്ളം കെട്ടി നില്‍ക്കുന്നതു കാരണം നശിച്ചു കൊണ്ടിരിക്കുന്നത്.

പല കര്‍ഷകരും സ്വര്‍ണ്ണം പണയപ്പെടുത്തിയും കൈ വായ്പയുമൊക്കെ വാങ്ങി ഉണ്ടാക്കിയ കൃഷി നശിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയും മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്നുണ്ട്. തുടര്‍ച്ചയായി മഴ പെയ്താല്‍ ഇനിയും നാശമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നെടുവ വില്ലേജിലെ നിലവില്‍ വെള്ളമൊഴുകുന്ന തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയുള്ള തോട് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞത് നവീകരണം നടത്താത്തതും പായലും കുളവാഴയും മറ്റു മാലിന്യങ്ങള്‍ നിറഞ്ഞതും ഒഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്. പതിമൂന്നാം ഡിവിഷനിലെ കീ രിഞ്ചിത്തറ ഭാഗത്ത് തോട് കൈയ്യേറിയത് കാരണം നിലവില്‍ വീതി കുറഞ്ഞിട്ടുണ്ട്.പല ഭാഗത്തും തോട് കൈയ്യേറ്റമുണ്ടെന്നും അതെല്ലാം അളന്ന് തിട്ടപ്പെടുത്തി കെട്ടി സംരക്ഷിച്ചെങ്കില്‍ മാത്രമേ വെള്ളമൊഴുക്കിന് ശാശ്വത പരിഹാരമാവുകയുള്ളൂവെന്നും കര്‍ഷകരും പ്രദേശവാസികളും പറഞ്ഞു.കീരിഞ്ചിത്തറ ഭാഗത്തെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒപ്പുശേഖരണത്തോടെയുള്ള പരാതി സമര്‍പ്പിക്കുമെന്നും കൃഷി നഷ്ടപ്പെട്ടവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അര്‍ഹമായ ആനുകൂല്യം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കര്‍ഷകരായ കൊഴു കുമ്മല്‍ സുബ്രഹ്മണ്യന്‍, ചെറുമണ്ണില്‍ രാമന്‍,മുങ്ങാത്തം കുണ്ടില്‍ സുബ്രഹ്മണ്യന്‍ താഴേങ്ങല്‍ വിനോദന്‍ ,മുങ്ങാത്തം തറ സുബ്രഹ്മണ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
RELATED STORIES
സോഷ്യല്‍ ഫോറം ഐസിബിഎഫ് ഇന്‍ഷൂറന്‍സ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോള്‍ഡ്...
19 May 2022 10:51 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTഅടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21...
19 May 2022 1:39 AM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMT