Districts

ഹാന്‍സും പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് മാനന്തവാടി നഗരസഭ സെക്രട്ടറിയോട് ശുപാര്‍ശ ചെയ്യുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദീന്‍ അറിയിച്ചു.

ഹാന്‍സും പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍
X

മാനന്തവാടി: പിലാക്കാവ് ടൗണിലും പരിസരപ്രദേശങ്ങളിലും ഹാന്‍സും മറ്റു പുകയില ഉല്‍പ്പന്നങ്ങളും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. പിലാക്കാവ് മണ്ണില്‍ കടവന്‍ വീട്ടില്‍ ഇബ്രാഹിം (44) ആണ് പിടിയിലായത്.

മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും കടയില്‍ നടത്തിയ പരിശോധനയില്‍ 95 പാക്കറ്റ് ഹാന്‍സ് പിടികൂടി. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് മാനന്തവാടി നഗരസഭ സെക്രട്ടറിയോട് ശുപാര്‍ശ ചെയ്യുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദീന്‍ അറിയിച്ചു. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു മൃദുല്‍, കെ കെ അജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇ അനൂപ്, ഷിന്റോസെബാസ്റ്റ്യന്‍, ഒ ഷാഫി , പി പി സിബിജ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it