Districts

ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

വീടിന് നടുവിലെ ഹാളിലാണ് മൃതദേഹം കാണപ്പെട്ടത്. കുറച്ച് നാളുകളായി ഇയാള്‍ തനിച്ചാണ് താമസം. വീട്ടിനുള്ളില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
X

പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം ദേശീയപാതക്കരികിലെ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റത്തെങ്ങില്‍ ദീപാനിവാസില്‍ ബാലക്കുറുപ്പ് (68) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു.


വീടിന് നടുവിലെ ഹാളിലാണ് മൃതദേഹം കാണപ്പെട്ടത്. കുറച്ച് നാളുകളായി ഇയാള്‍ തനിച്ചാണ് താമസം. വീട്ടിനുള്ളില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഭാര്യ: പ്രസന്ന, മക്കള്‍: പ്രീത, ദീപ (അധ്യാപിക, ആവിക്കല്‍ എസ്ബി സ്‌കൂള്‍ വടകര). മരുമക്കള്‍: സുരേഷ്(പഴങ്കാവ് യുപി സ്‌കൂള്‍), ദിനേശ് (വിദേശം). സഹോദരങ്ങള്‍: രുഗ്മിണി, രാധ, പരേതരായ ശ്രീധരന്‍, പത്മനാഭ കുറുപ്പ്, ജനാര്‍ദ്ദനന്‍.

പയ്യോളി സിഐ എം ആര്‍ ബിജു, എസ്‌ഐ പി പി മനോഹരന്‍ എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it