Districts

സിപിഎം നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുന്നു: എസ്ഡിപിഐ

ക്രിമിനൽ സംഘത്തെ നിലക്കുനിർത്താൻ നിയമപാലകർ മുന്നോട്ട് വരണം, കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.

സിപിഎം നാട്ടിൽ അരാജകത്വം സൃഷ്‌ടിക്കുന്നു: എസ്ഡിപിഐ
X

കുമ്പള: കഴിഞ്ഞ ദിവസം കുമ്പള ബംബ്രാണയിൽ നടന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലം സംബന്ധിച്ച വിഷയത്തിൽ എസ്ഡിപിഐയെ വലിച്ചിഴക്കുകയും പാർട്ടി ബ്രാഞ്ച് പ്രസിഡന്റിന്റെ അരി കടക്ക് നേരെ ഇരുട്ടിന്റെ മറപിടിച്ചു കൊണ്ട് സിപിഎം ക്രിമിനൽ സംഘം തീ വെക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി പറഞ്ഞു.

ക്രിമിനൽ സംഘത്തെ നിലക്കുനിർത്താൻ നിയമപാലകർ മുന്നോട്ട് വരണം, കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. സിപിഎമ്മിൻറെ ഗുണ്ടായിസമാണ് ബംബ്രാണയിൽ നടന്നതെന്നും ഹൈക്കോടതി ഉത്തരവ് ഉണ്ടായ സ്വന്തം സ്ഥലത്തേക്ക് പോയതിനെയാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് പിന്നീട് കൊടികുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാർ കത്തിച്ച ധാന്യ കട എസ്ഡിപിഐ നേതാക്കളായ ഇഖ്ബാൽ ഹൊസങ്കടി, അൻസാർ ഹൊസങ്കടി, മുബാറക് എന്നിവർ സന്ദർശിച്ചു.

Next Story

RELATED STORIES

Share it