Districts

കൊവിഡ് ചികിൽസ: കോഴിക്കോട് ജില്ലയിലെ സൗകര്യങ്ങൾ കലക്ടർ വിലയിരുത്തി

സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയും കലക്ടര്‍ വിലയിരുത്തി.

കൊവിഡ് ചികിൽസ: കോഴിക്കോട് ജില്ലയിലെ സൗകര്യങ്ങൾ കലക്ടർ വിലയിരുത്തി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗികളുടെ ചികിൽസാ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വിശദമായി വിലയിരുത്തി. കൊവിഡ് രോഗികൾക്ക് മതിയായ ചികിൽസ നൽകാനാവും വിധം ആരോഗ്യ വകുപ്പ് സജ്ജമായിരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയും കലക്ടര്‍ വിലയിരുത്തി.

അഡി. ഡിഎംഒ ഡോ. എന്‍. രാജേന്ദ്രന്‍, ഡിപിഎം ഡോ. എ.നവീന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ പി സുനില്‍കുമാര്‍, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ്, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it