Districts

കൊല്ലം മെഡിക്കൽ കോളജിലെ ആധുനിക കൊവിഡ് ലാബ് ഉദ്ഘാടനം ചെയ്തു

മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയാക്കി പൂർണ സജ്ജമാക്കാൻ 300ൽ നിന്ന് 500 ലേക്ക് കിടക്കകൾ ഉയർത്തി.

കൊല്ലം മെഡിക്കൽ കോളജിലെ ആധുനിക കൊവിഡ് ലാബ് ഉദ്ഘാടനം ചെയ്തു
X

കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ ആധുനിക കൊവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ പ്ളാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധത്തിനായി വലിയ പ്രവർത്തനങ്ങളാണ് കൊല്ലം മെഡിക്കൽ കോളജിൽ നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയാക്കി പൂർണ സജ്ജമാക്കാൻ 300ൽ നിന്ന് 500 ലേക്ക് കിടക്കകൾ ഉയർത്തി. നവീകരിച്ച ഐസിയുവിൽ 18 കിടക്കകളാണ് ഉള്ളത്. ഈ ഐസിയു കൂടി പ്രവർത്തനസജ്ജമായതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിൽസിക്കാൻ സാധിക്കുന്നതാണ്. 42 വെന്റിലേറ്ററുകൾ കൊവിഡ് രോഗിക്കൾക്കായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാസ്മ തെറാപ്പി ചികിൽസയ്ക്കായി 20 ലക്ഷം രൂപ മുടക്കി പ്ലാസ്മ ഫെറസിസ് മെഷീൻ ബ്ലഡ് ബാങ്കിൽ സ്ഥാപിച്ചു. ആശുപത്രിയിൽ ഇതുവരെ 8 രോഗികൾക്കാണ് പ്ലാസ്മ തെറാപ്പി നൽകിയത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് ലാബിന് ഐസിഎംആർ അംഗീകാരം ലഭിക്കുന്നത്. ഒന്നര കോടി രൂപയുടെ ഉപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചത്. ഭാവിയിൽ വൈറോളജി റിസർച്ച് ലാബ് ആക്കുവാനുള്ള രീതിയിലുള്ള സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജിഎസ് ജയലാൽ എംഎൽഎ, ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it