Latest News

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവുമെല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. 20 ദിവസത്തോളം നീണ്ടുനിന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ക്ക് നാളെ വൈകുന്നേരം തിരശീല വീഴും. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുളള തിരഞ്ഞെടുപ്പാണെങ്കിലും പൊതു രാഷ്ട്രീയ വിഷയങ്ങളാണ് പ്രചരണ രംഗത്ത് മേല്‍ക്കൈ. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ പാലക്കാട് വരെയുളള ജില്ലകളിലെ പ്രചരണം 9ന് സമാപിക്കും.

Next Story

RELATED STORIES

Share it