Districts

കൊവിഡ് മരണം: കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി

കൊവിഡ് മരണം: കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം ഖബറടക്കി
X

കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിനി ആസിയയുടെ ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കോഴിക്കോട് കണ്ണംപറമ്പില്‍ നടന്നു .

ബന്ധുക്കളെല്ലാം നിരീക്ഷണത്തിലും കൊവിഡ് സ്ഥിരീകരിച്ചവരുമായതിനാല്‍ നാട്ടുകാരായ നജീബ്, റഷീദ്, മന്‍സൂര്‍, നസീര്‍ എന്നിവരും കൊവിഡ് സന്നദ്ധപ്രവര്‍ത്തകന്‍ ഫഹദ്, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് 62 കാരിയായ ആസിയ കോഴിേക്കാട് മെഡി. കോളജില്‍ മരിച്ചത്. ഇവരുടെ മക്കളും ഭര്‍ത്താവുമുള്‍പെടെ വീട്ടില്‍ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it