വയനാട്ടില്‍ 49 പേര്‍ക്ക് കൂടി കൊവിഡ്; 61 പേര്‍ക്ക് രോഗ മുക്തി
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1131 ആയി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍, സമ്പര്‍ക്കം വഴി 35 പേര്‍ (ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1131 ആയി. ഇതില്‍ 807 പേര്‍ രോഗമുക്തരായി. ചികിൽസക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 319 പേരാണ് ചികിൽസയിലുള്ളത്. 305 പേര്‍ ജില്ലയിലും 14 പേര്‍ ഇതര ജില്ലകളിലും ചികിൽസയില്‍ കഴിയുന്നു.
297 പേര്‍ കൂടി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 297 പേരാണ്. 406 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2667 പേര്‍. ഇന്ന് വന്ന 65 പേര്‍ ഉള്‍പ്പെടെ 373 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1371 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33593 സാംപിളുകളില്‍ 31009 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 30960 നെഗറ്റീവും 1131 പോസിറ്റീവുമാണ്.
RELATED STORIES
അമ്പലപ്പുഴയില് 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില് ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില് 80 കുട്ടികള്ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMT