കൊവിഡ് 19: സാമൂഹിക അകലം പാലിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഫോട്ടോക്ക് പോസ് ചെയ്തു; പ്രതിഷേധം ശക്തം
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലിയും വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

അരീക്കോട്(മലപ്പുറം): കൊവിഡ് 19 പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ സംഘം ചേര്‍ന്ന് ഫോട്ടോ പോസ് ചെയ്ത് നവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തലിയും വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
വടക്കുംമുറി പാലച്ചുവട് കളത്തിങ്ങല്‍ ബാവഹാജി തന്റെ രണ്ടു മാസത്ത വാര്‍ദ്ധക്യകാല പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി പഞ്ചായത്ത് ഓഫിസിലേക്ക് എത്തി ഏല്‍പ്പിക്കുന്നത് സംഘം ചേര്‍ന്ന് ഫോട്ടോ പകര്‍ത്തിയതാണ് വിവാദമായത്. ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കുകയും ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചിട്ടും ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും വിവാദമായിരിക്കുകയാണ്. നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
RELATED STORIES
നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
28 May 2022 7:45 AM GMTചമ്രവട്ടത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMTആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTമൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ വഴി ഹോട്ടല്‍ ഉടമയില്‍നിന്ന് പണം...
26 May 2022 1:20 AM GMT