Districts

സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചു തുടങ്ങി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പടെ വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചാണ് വിതരണം നടത്തുന്നത്.

സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചു തുടങ്ങി
X

മലപ്പുറം: ജില്ലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിധവ, ഭിന്നശേഷി, വാര്‍ധക്യം ഉള്‍പ്പടെ വിവിധ പെന്‍ഷനുകളാണ് കലക്ഷന്‍ ഏജന്റുമാര്‍ മുഖേന വീടുകളില്‍ നേരിട്ടെത്തിക്കുന്നത്. വ്യാഴാഴ്ച ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വന്നയുടന്‍ തന്നെ ജില്ലയിലെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പെന്‍ഷന്‍ വിതരണം തുടങ്ങിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് ഉള്‍പ്പടെ വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചാണ് വിതരണം നടത്തുന്നത്.

കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വഴി 1360 പേര്‍ക്കാണ് സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ നേരിട്ട് വീടുകളിലെത്തിക്കാനുള്ളത്. ഇതില്‍ 192 ഭിന്നശേഷി പെന്‍ഷനുകള്‍, 741 വാര്‍ധക്യ പെന്‍ഷനുകള്‍, 331 വിധവ പെന്‍ഷനുകള്‍, 84 കാര്‍ഷിക പെന്‍ഷനുകള്‍, വിവാഹിതരല്ലാത്തവര്‍ക്കുള്ള 12 പെന്‍ഷനുകള്‍ എന്നിങ്ങനെയാണ് ഗുണഭോക്താക്കള്‍. ഇതിനായുള്ള 33.59 ലക്ഷം രൂപ പത്തോളം ഏജന്റുമാരുടെ സഹായത്തോട ഒരാഴ്ചക്കകം തന്നെ വിതരണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ തുകയും അടുത്ത ആഴ്ചയോടെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

Next Story

RELATED STORIES

Share it