പെരിന്തല്‍മണ്ണയില്‍ ഐസലേഷന്‍ കേന്ദ്രം തുറന്നു
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം എല്ലാ നിബന്ധനകളോടും കൂടി 60 പേരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.

X
APH15 May 2020 12:08 PM GMT
പെരിന്തല്‍മണ്ണ: നഗരസഭാ പ്രദേശത്ത് ഐസലേഷന്‍ കേന്ദ്രം തുറന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നഗരസഭാ നിവാസികളായ നാലുപേരാണ് ഐസലേഷനില്‍ ഉള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷം നാലു പേരെയും പെരിന്തല്‍മണ്ണയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ആരോഗ്യ റവന്യു വകുപ്പുകളുടെയും നഗരസഭയുടെയും നേതൃത്വത്തിലാണ് ഐസലേഷന്‍ കേന്ദ്രത്തിലെ പ്രവര്‍ത്തനം. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം എല്ലാ നിബന്ധനകളോടും കൂടി 60 പേരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെല്ലാം സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം എത്തിച്ചു നല്‍കുന്നതായും നഗരസഭ അധ്യക്ഷന്‍ എം മുഹമ്മദ് സലീം അറിയിച്ചു.
Next Story