Districts

‌നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 58 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

‌നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 58 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
X

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 58 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 69 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,664 ആയി. 2,211 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 777 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാനത്തെ ഒരു മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും വ്യക്തിഹത്യ നടത്തിയതിനും പ്രവാസിയായ യുവാവിനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടപ്പാള്‍ വട്ടംകുളം സ്വദേശി മുണ്ടക്കോട്ടില്‍ യാസിര്‍ അറഫാത്ത് (27) നെതിരേ ചങ്ങരംകുളം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ നിലവില്‍ വിദേശത്താണ്.

Next Story

RELATED STORIES

Share it